പ്രണയ നൈരാശ്യത്തില്‍ യുവാവ് മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു... പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ യുവാവ് വെട്ടിക്കൊന്നു. നീലഗിരിയിലെ ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി ഭാര്യ ഗിരിജ, ജോയിയുടെ മാതാവ് അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മീനങ്ങാടി സ്വദേശി ലെനിനാണ് പ്രതി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ജോയിയുടേയും ഗിരിജയുടേയും മകളായ ജ്യോത്സയുമായി ലെനിന് പ്രണയത്തിലായിരുന്നു. ജ്യോത്സനയെ കാണാന്‍ ഇടക്കിടെ ലെനിന് ഗൂഢല്ലൂരില്‍ ചെല്ലാറുണ്ടിയിരുന്നു. ഇത്തവണ ജ്യോത്സനയുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയും അത് ലെനിന് ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്.
ജോയി, ഗിരിജ, മുത്തശ്ശിയായ അന്നമ്മ എന്നിവരെയാണ് ലെനിന് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഗുരുതരമായി പരുക്കേറ്റ ജ്യോത്സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്. രാവിലെയാണ് നാട്ടുകാര്‍ അറിഞ്ഞത്. മീനങ്ങാടി സ്വദേശിയായ ലെനിനെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ലെനിന്റെ കൂടെ മൂന്നുപേര്‍ കൂടിയുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha