ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി; വിധി തിങ്കളാഴ്ച
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. കേസ് വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ജാമ്യം നല്‍കണമെന്നുമാണ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ വാദം. നേരത്തെ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha