വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലായിരിക്കില്ല ; കോടിയേരി
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പിന് പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കാൻ ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കരുതുന്നില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരട്ടെ അപ്പോൾ ജനം ഭരണത്തെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് രാജിവച്ച ശേഷം മത്സരിക്കട്ടെ എന്നും അത് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണം സർക്കാർ വൈകിപ്പിക്കുകയാണെന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിമർശനം കോടിയേരി തള്ളിക്കളഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha