കരുതലോടെ കാവ്യ
സിനിമാ ലോകത്തെ ഉജ്വല മുഹൂർത്തങ്ങൾക്കാണ് സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ചത് എന്നാൽ .ഈ കളിയുടെ അന്ത്യപാദത്തിലാണ് കേരളാപോലീസിന്റെ നിർണ്ണായക നീക്കങ്ങൾക്ക് അവസാന റൗണ്ടുകളിൽ ശക്തിപോരായിരുന്നു .ദിലീപ് വിഷയത്തിൽ അനുകൂല കേന്ദ്രങ്ങളുടെ നീക്കങ്ങളും ശക്തമായിക്കൊണ്ടിരിക്കുകയാണ് .അവസാന റൗണ്ടുകളിൽ പോലീസിന്റെ പലനീക്കങ്ങൾക്കും തിരിച്ചടിയായിരുന്നു ഫലം. നാദിർഷായുടെ അറസ്റ്റ് നീക്കങ്ങളിൽ പൊലീസിന് നേരിടേണ്ടിവന്നത് പരാജയമാകുമ്പോൾ തന്നെ കാവ്യയുടെ നീക്കങ്ങൾക്കും ശക്തിയാർജിക്കുകയാണ്.
പി. സി.ജോർജിന്റെ മയമില്ലാത്ത നിലപാടുകളിൽ ഒരയവും വരാത്തപക്ഷം ദിലീപനുകൂലകേന്ദ്രങ്ങളിലെ നീക്കങ്ങൾക്കും ശക്തിയാർജ്ജിക്കുന്നു .പി.സി.യുടെ വാചകങ്ങളെ കടമെടുക്കുന്നരീതിയിലാണ് കാവ്യ ഇന്ന് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യഹർജ്ജി . നിരപരാധിയായ ദിലീപിനെ കുടുക്കാനുള്ള ശ്രമം മറ്റേതോ കേന്ദ്രങ്ങളിൽ ശക്തിയാർജ്ജിച്ചു വരുന്നതായും പോലീസ് തീർക്കുന്ന തിരക്കഥയ്ക്കുളിൽ ഇരുന്നുകൊണ്ട് ഉത്തരം പറയാൻ തന്നെ നിർബന്ധിക്കുന്നതായും കാവ്യയുടെ ഹർജിയിൽ പറയുന്നു .
കാവ്യയുടെഹർജി പോലീസിന്റെ അറസ്റ്റ് ഭയന്നുള്ള നീക്കങ്ങളാണെന്ന സംശയത്തിന് വക ലവലേശമില്ലാതെയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് .പോലീസ് ഉന്നതരുടെ ഉപദേശങ്ങൾക്ക് വഴങ്ങി അറസ്റ്റ് ഉറപ്പായ വേളയിലാണ് കാവ്യാമാധവന്റെ കടുംകൈ .അറസ്റ്റിലായാലും അന്വേഷണഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിക്കുക ,പോരാടിനിന്നു എന്ന പ്രതീതിയുണ്ടാക്കുക എന്ന തന്ത്രങ്ങളും കാവ്യ ഇവിടെപയറ്റുന്നുണ്ട് .പോർമുഖങ്ങൾ ശക്തമാകുമ്പോൾ അതിവിദഗ്ധമായ പോരാളികളുടെ പിന്തുണയും കാവ്യക്ക്തന്നെയാണ് പി.സി.ജോർജ് ,സിദ്ധിഖ് ,മുകേഷ് ,ഇന്നസെന്റ് തുടങ്ങി ഉന്നതസ്വാധീനമുള്ള വ്യക്തികളുടെ ഉറച്ച പിന്തുണയും കാവ്യക്കുണ്ടെന്നതും ശ്രദ്ധേയമാണ് .ഭരണകക്ഷിയിലെ തന്നെ ഉന്നതരുടെ രഹസ്യ പിന്തുണയും പ്രതിപക്ഷത്തിന്റെ നിഗൂഢമൗനവും കാവ്യക്ക് ശക്തി നൽകുന്നു .ഭരണകക്ഷിയിൽ മുഖ്യമന്ത്രിയുടെ മാത്രം പിന്തുണ അന്വേഷഉദ്യോഗസ്ഥർക്ക് എന്ന് കാവ്യയുടെ പോർവിളി ഭീതിയിൽ നിന്ന് വ്യക്തം .
ഒടുവിൽ ദിലീപ് ,കാവ്യ , നാദിർഷ .എന്നിവർ നടിയെ ആക്രമിച്ച കേസിന്റെ ക്ളൈമാക്സിൽ എത്തുമ്പോൾ പഴയകാല ജോഷി -എസ്.എൻ.സ്വാമി ചിത്രങ്ങൾ പോലെ ഉദ്യോഗഭരിതം .തിരശീലക്കു പിന്നിൽ കാവ്യയെ അവസാന സീനിൽ അന്വേഷണസംഘത്തെ ആഞ്ഞടിക്കാനുള്ള ആയുധമായി അഭിഭാഷകൻ രാമൻ പിള്ളയുടെ ബുദ്ധിയും .എല്ലാ തെളിവുകളും കാവ്യക്കും .നാദിർഷയ്ക്കുമെതിരെ കുടുങ്ങുമെന്നായപ്പോൾ അവസാന അടവായി മുൻകൂർ ജാമ്യഹർജി .
കോടതിയെ സമീപിക്കുന്നതിലൂടെ മാഡം താൻ തന്നെയാണെന്ന് തുറന്നുപറയുന്ന കാവ്യയുടെ ലക്ഷ്യം അന്വേഷണ സംഘത്തെ ആഞ്ഞടിക്കുന്നത്തിലൂടെ താൽക്കാലികമായി മുഖം രക്ഷിക്കുക എന്നതിലുമുപരി നിയമ വിദഗ്ധരുടെയും തന്നെ പിന്തുണയ്ക്കുന്ന ചില ഉന്നതരടെയും പുത്തൻ കുതന്ത്രങ്ങൾ നടപ്പാക്കുക എന്നതാണ് .തിങ്കളാഴ്ച്ച കോടതിയുടെ മുന്നിൽ തന്റെ തന്ത്രങ്ങൾ വിലപ്പോകുമോ എന്ന് കാത്തിരുന്ന് കാണാം
https://www.facebook.com/Malayalivartha