ആക്രമണത്തിന് ഇരയായ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ
കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനെത്തി. 'അവൾക്കൊപ്പം' എന്നു പറഞ്ഞ് തിരുവനന്തപുരം മാനവീയം വീഥിയിൽ വിമൻ ഇൻ കളക്റ്റീവ്, നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, സ്ത്രീ കൂട്ടായ്മ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ എത്തിയത്.
ആക്രമിക്കപ്പെട്ട നടിക്ക് ഇനിയും നീതി കിട്ടിയില്ലെന്ന് വി എസ് അഭിപ്രായപ്പെട്ടു . ചാനൽ ചർച്ചകളിലൂടെ അവളെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത വി എസ് പറഞ്ഞു. നടി നേരിട്ടത് രാക്ഷസീയമായ ആക്രമണമാണ്. സ്ത്രീ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ വെച്ചുകാച്ചുന്നവർ അവസരം കിട്ടുമ്പോൾ അവളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. ഇത് കേരളീയ സമൂഹത്തിന് ചേർന്ന പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താനെന്നും വി എസ് വ്യക്തമാക്കി. സ്ത്രീകൾക്ക് നൽകുന്ന മാന്യതയാണ് ഒരു സമൂഹത്തിന്റെ സംസ്‌ക്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha