പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാ.ടോം ഉഴുന്നാലിൽ
പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നമെന്നും ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കി.
തന്നെ തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. എന്നാൽ, എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.
യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനിൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വത്തിക്കാനിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
https://www.facebook.com/Malayalivartha