ദിലീപിനെ ഞെട്ടിച്ചു കൊണ്ട് പോലീസ് കോടതിയില്‍
നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ദിലീപ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ പ്രോസിക്യൂഷനില്‍ പോലീസിന്റെ വാദം ദിലീപിന് തിരിച്ചടി തന്നെയാണ്. ആക്രമണത്തിന് ഇരയായ നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കാന്‍ പറഞ്ഞു എന്നതു മാത്രമാണു തനിക്കെതിരെ ഉള്ള ആരോപണം എന്നു ദിലീപ് ജാമ്യപേക്ഷയില്‍ ചൂണ്ടിക്കാട്ടിരുന്നു. എന്നാല്‍ അതുമാത്രമല്ല ദിലീപ് ചെയ്തത് എന്നു പോലീസ് പറയുന്നു. നടിയെ ആക്രമിക്കും മുമ്പ് ദിലീപ് പള്‍സര്‍ സുനിക്കു കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിരുന്നു. ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടേ എടുക്കാന്‍ മാത്രമല്ല നിര്‍ദേശിച്ചത് എന്നു പോലീസ് പറയുന്നു.
ഇതിനപ്പുറം ദിലീപ് മറ്റു ചില കാര്യങ്ങള്‍ കൂടി ആവശ്യപെട്ടു. എങ്ങനെയെല്ലാം ആക്രമിക്കണം. ഏതൊക്കെ രീതിയില്‍ ഫോട്ടേ എടുക്കണം, തുടങ്ങിയ കാര്യങ്ങളും ദിലീപ് ആവശ്യപെട്ടിരുന്നു എന്നു പറയുന്നു. ഇക്കാര്യങ്ങള്‍ പോലീസ് കോടതിയെ ബോധിപ്പിച്ചു. പോലീസിന്റെ നടപടി ദിലീപിന് കനത്ത തിരിച്ചടിയായി എന്നും പറയുന്നു. പ്രതിഭാഗത്തിന്റെ വാദം ഏറെ നേരം നീണ്ടു നിന്നിരുന്നു. നാലരയോടെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.
https://www.facebook.com/Malayalivartha