എല്ലാവരെയും വെറുപ്പിച്ച് ദിലീപും കാവ്യയും... പാര്‍ട്ടിയെ തൊട്ടുകളിച്ചതോടെ അന്വേഷണം കടുപ്പിക്കും, കാവ്യ മാധവന്റെ പുതിയ ആരോപണത്തിനെതിരെ പാര്‍ട്ടി സെക്രട്ടറിയും
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം കടുത്ത നിലപാടിലേക്ക്. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നേരെ ദിലീപും കാവ്യാ മാധവനും പരസ്യമായി രംഗത്തെത്തിയതോടെ അവര്‍ക്കുണ്ടായിരുന്ന മാനസിക പിന്തുണ കൂടി നഷ്ടപ്പെടുകയാണ്.
ഒരു പഴുതും ഇല്ലാതെ ശക്തമായ നിലയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുമ്പ് ജാമ്യാപേക്ഷയില്‍ മുഖ്യമന്ത്രിയെയും ദിലീപ് വലിച്ചിഴച്ചിരുന്നു. ഈ കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി നടി ആക്രമിക്കപ്പെട്ട സമയത്ത് പറഞ്ഞത് ഉന്നയിച്ചായിരുന്നു ഈ നിലപാട്. ഇതേ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതു കൂടാതെയാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നതരത്തില്‍ കാവ്യയുടെ ജാമ്യാപേക്ഷ ഹര്‍ജിയില്‍ പരാമര്‍ശമുള്ളത്.
ഇതിനെതിരെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരിട്ട് രംഗത്തെത്തി. ദിലീപിനേയും തന്നേയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന് പങ്കുണ്ടെന്നാണ് കാവ്യ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം കേസിന്റെ ഗതി തിരിച്ചു വിടാനാണെന്ന് കോടിയേരി ആരോപിച്ചു.
ഏത് സിപിഎം നേതാവിന്റെ മകനാണെന്ന് വ്യക്തമായി പറയണം. ഇപ്പോഴും ചിലര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഭരണകക്ഷി നേതാവിന്റെ മകന് പുറമെ എഡിജിപി ബി. സന്ധ്യ, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും കാവ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ദിലീപിന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യയുടെ ഹര്‍ജിയിലെ ആരോപണം.
https://www.facebook.com/Malayalivartha