കാമുകനെത്തേടി 15കാരി തമിഴ്‌നാട്ടിലേക്ക്...
കാമുകനെത്തേടി പതിനഞ്ചുകാരി തമിഴ്‌നാട്ടിലേക്കു യാത്രപുറപ്പെട്ടു. അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയാണ് വീടുവിട്ടത്. പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ആറ് മാസം മുമ്പാണ് തമിഴ്‌നാട് സ്വദേശിയായ ജെസിബി ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കാനെത്തിയത്.
തുടര്‍ന്ന് ഇയാളുമായി പെണ്‍കുട്ടി വാട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് എന്നിവ വഴി അടുപ്പത്തിലായി. ഇതിനിനിടെ ജോലി നഷ്ടപ്പെട്ട യുവാവ് തമിഴ്‌നാട്ടിലേക്ക് മടങ്ങി. യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി ബസില്‍ കയറി തമിഴ്‌നാട്ടിലേക്ക് പോയി. ഇതിനിടെ വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ തന്നെ അന്വേഷിക്കേണ്ടന്നും തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈസ്റ്റ് സിഐ സാജു വര്‍ഗീസിനെ വിവരം അറിയിച്ചു.
സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി തമിഴ്‌നാട്ടിലെ വെള്ളൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതായി കണ്ടെത്തു. കാമുകന്റെ വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെ പോലീസെത്തി പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha