കാറപകടത്തില്‍ അസി.കമ്മീഷണറുടെ ഭാര്യ മരിച്ചു
കാര്‍ ലോറിക്ക് പിന്നിലിടിച്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ മരിച്ചു. സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പുതുക്കാട് കാഞ്ഞൂര്‍ തണ്ടാശ്ശേരി സിനോജിന്റെ ഭാര്യ സംഗീത (38)യാണ് മരിച്ചത്. സിനോജ് (45), അച്ഛന്‍ ശിവരാമന്‍ (74), അമ്മ ശാന്തകുമാരി (69) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 8.40ന് ദേശീയപാതയില്‍ മുരിങ്ങൂര്‍ കോട്ടമുറിയിലാണ് അപകടം നടന്നത്. ചേര്‍ത്തലയില്‍ ബന്ധുവിന്റെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത ശേഷം പുതുക്കാട്ടുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ ലോറി മീഡിയനില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
പിന്നാലെ വരികയായിരുന്ന കാര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിനോജാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ തന്നെ എല്ലാവരേയും ചാക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഗീത മരിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരിങ്ങാലക്കുട, കാറളം സ്വദേശിനിയാണ് സംഗീത. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി രാഹുല്‍ ഏകമകനാണ്.
https://www.facebook.com/Malayalivartha