ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് മഴ ശക്തമാകുമെന്നതിനാല്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
തിമിര്‍ത്ത് പെയ്യുന്ന മഴ ഇന്നുമുതല്‍ മൂന്നു ദിവസത്തേക്ക് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് സെന്റീമീറ്ററിനു മുകളില്‍ മഴ പെയ്‌തേക്കും.
കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ളതിനാല്‍ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മാസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഇടുക്കി അണക്കെട്ടും നിറഞ്ഞു.
ഇടുക്കി പദ്ധതിപ്രദേശത്ത് ഈ മാസം ഇതുവരെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 161.6 മില്ലിമീറ്റര്‍ അധികമഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നുമുതല്‍ 16 വരെ 63.2 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചിരുന്നത്. എന്നാല്‍, ഈവര്‍ഷം ഇതേ കാലയളവില്‍ 227 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 107.34 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെളളമാണുള്ളത്.
https://www.facebook.com/Malayalivartha