കെഎസ്ആര്‍ടിസി സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് പരിക്കേറ്റു. തിരുവല്ലയ്ക്ക് സമീപം തുരുത്തിയിൽ രാവിലെ ആയിരുന്നു അപകടം. കോട്ടയത്തേക്ക് പോയ ബസിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha