രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനവുമായി സോഷ്യൽമീഡിയയിൽ അവർ
സെപ്തംബർ 28 ന് നടന്‍ ദിലീപ് നായകനായെത്തുന്ന രാമലീല റിലീസാകുമെന്ന മുളകുപാടത്തിന്റെ അറിയിപ്പിനെ തുടർന്നാണ് രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ തകര്‍ക്കണമെന്ന് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രൻ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ആഹ്വാനം ചെയ്തത്. രാമലീല അശ്ലീല സിനിമയാണെന്നും പോസ്റ്റില്‍ ആരോപിച്ചു.
ഇതിനെതിരെ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഐ.ജി പി. വിജയന് പരാതി നല്‍കി. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐ.ജി കൈമാറി.
https://www.facebook.com/Malayalivartha