മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സാപ്പിഴവ്; മരുന്ന് മാറിക്കൊടുത്തു രോഗി ഗുരുതരാവസ്ഥയിൽ
മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സാപ്പിഴവ്. മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി. സംഭവവുമായി ബന്ധപ്പെട്ട് നഴ്സിനെ സസ്‌പെൻഡ് ചെയ്തു.
നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ ആളിനാണ് മരുന്ന് മാറി നൽകിയത്. അപസ്മാരത്തിന് നൽകുന്ന എട്ടോളം ഗുളികകളായിരുന്നു രോഗിക്ക് നൽകിയത്. മരുന്ന് കഴിച്ചതോടെ രോഗിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും നില ഗുരുതരമാവുകയും ചെയ്തു.
അബദ്ധം സംഭവിച്ച വിവരം നഴ്സ് തന്നെയാണ് ഡോക്ടർമാരോട് പറഞ്ഞത്. ഉടൻ തന്നെ രോഗിയെ തീവ്രവപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ആർ.എം.ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha