താനും ദിലീപും നിരപരാധികളെന്ന് നാദിർഷ
നടിയെ ആക്രമിച്ച കേസിൽ താനും ദിലീപും നിരപരാധികളാണെന്ന് സംവിധായകനും നടനുമായ നാദിർഷ അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തനിക്ക് അറിയില്ലെന്നും നാദിർഷ പൊലീസിനോട് പറഞ്ഞു. കേസിൽ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിയോടെയാണ് നാദിർഷ ആലുവ പൊലീസ് ക്ളബ്ബിൽ ഹാജരായത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് ക്ളബ്ബിലെത്തിയ നാദിർഷയെ അന്വേഷണ സംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ.പൾസർ സുനി ജയിലിൽ നിന്ന് വിളിച്ചത് സംബന്ധിച്ചും നാദിർഷയോടെ പൊലീസ് വിവരങ്ങൾ തേടി. മുന്പ് ജൂണിൽ ചോദ്യം ചെയ്തപ്പോഴും പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് നാദിർഷ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha