സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
റെയില്‍വേ ചരക്ക് കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ് വരുത്തിയതോടെ സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 90 ശതമാനം അരിയും കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാണെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ യാത്രാകൂലിയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചരക്ക് കൂലി വര്‍ധിപ്പിച്ചത് ജനവിരുദ്ധമായ നടപടിയാണ് അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha