നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്നില്ല; കാവ്യയുടെ അല്പസമയത്തിനകം
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്നില്ല. സാങ്കേതിക കാരണങ്ങളാല്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെച്ചു. അതേസമയം കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷയെയും പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിക്കും. നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.
എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം നടക്കുകയാണ്. കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാടെടുക്കുക. അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറും.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ കാവ്യയും നാദിര്‍ഷയും ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെതിരെയും കെട്ടിച്ചമച്ച കേസാണെന്നും എന്നാല്‍ കേസിനെതിരെ മുന്നോട്ടു പോയാല്‍ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായന്‍ നാദിര്‍ഷയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.
നാലര മണിക്കൂറോളമാണ് ചോദ്യം ചെയ്യലുണ്ടായത്. ചോദ്യം ചെയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന് നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. സുനിയെ അറിയില്ലെന്നും നാദിര്‍ഷ ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ ചോദ്യംചെയ്യലിന് നാദിര്‍ഷ ഹാജരായത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
https://www.facebook.com/Malayalivartha