ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ദിലീപ്; പ്രമുഖ നേതാവിന്റെ മകന്‍ ഗൂഢാലോചന നടത്തിയെന്ന് കാവ്യ; കെട്ടിയോനും കെട്ടിയോളും കൂടി സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെറുപ്പിച്ചു
വിനാശ കാലേ വിപരീത ബുദ്ധി എന്നാണ് ദിലീപിന്റേയും കാവ്യയുടേയും ജാമേപേക്ഷയിലെ പ്രധാന ആരോപണം കാണുമ്പോള്‍ പലര്‍ക്കും തോന്നുന്നത്. നടിയെ ആക്രമിക്കപ്പെട്ട സമയത്ത് കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കാര്യമാണ് ദിലീപ് ജാമേപേക്ഷയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതിന്റെ പേരില്‍ ദിലീപിന് ജാമ്യം കിട്ടിയെങ്കില്‍ സര്‍ക്കാര്‍ വന്‍ പ്രതിരോധത്തിലായനെ. അതിനാല്‍ തന്നെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ രംഗത്തിറക്കി എല്ലാ പഴുതുകളും അടച്ച് കോടതിയില്‍ ശക്തമായി വാദിച്ചു.
പിന്നെ ഊഴം കാവ്യയുടെ മുന്‍കൂര്‍ ജാമ്യമായിരുന്നു. പ്രമുഖ നേതാവിന്റെ മകന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു കാവ്യയുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഇത് സിപിഎമ്മിന്റെ പ്രമുഖ നേതാവിന്റെ മകനായി വ്യാഖ്യാനിച്ചു. അതോടെ പാര്‍ട്ടിയും നേതാക്കളും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി തന്നെ രംഗത്തെത്തിയത്. ഇതോടെ അന്വേഷണം കൂടുതല്‍ ശക്തമാകുകയും ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയും ചെയ്തു.
എത്രയും വേഗം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിര്‍ദേശം. ഇനി 20 ദിവസം മാത്രമാണെങ്കിലും അതിവേഗത്തില്‍ അന്വേഷണം അവസാനിപ്പിക്കും. നാദിര്‍ഷായുടേയും കാവ്യ മാധവന്റേയും മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് പോലീസിനെ വലയ്ക്കുന്നത്. നാദിര്‍ഷായുടേയും കാവ്യാ മാധവന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഈ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ മുമ്പില്‍ ജാമ്യഹര്‍ജിയുള്ളതു കൊണ്ട് നാദിര്‍ഷായേയും കാവ്യയേയും ചോദ്യം ചെയ്യാന്‍ പോലും പറ്റുന്നില്ല. ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചിരുന്നില്ല. അന്വേഷണം നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്ന് പൊലീസ് വിലയിരുത്തുന്നു.
റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനു സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ഹര്‍ജി തള്ളിയത്. കൂട്ടബലാത്സംഗക്കുറ്റവും ദിലീപിനെത0ിരേ ചുമത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ ജാമ്യത്തിന് അര്‍ഹത വരും. ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 10ന് മൂന്ന് മാസം തികയും. നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം തീരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാവ്യയുടേയും നാദിര്‍ഷായുടേയും ഹര്‍ജികളിലെ തീരുമാനം വൈകുന്നത് ഈ പ്രതീക്ഷകള്‍ക്കെല്ലാം തിരിച്ചടിയാണ്. അങ്ങനെ വന്നാല്‍ ദിലീപിന് മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങാനുമാകും.
നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് നാദിര്‍ഷാ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നാദിര്‍ഷായ്ക്ക് കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കി മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ കേസ് അടുത്ത തിങ്കളാഴ്ചയേ പരിഗണിക്കൂ. നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശമനുസരിച്ച് നാദിര്‍ഷാ സെപ്റ്റംബര്‍ 15 ന് ഹാജരായെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് സെപ്റ്റംബര്‍ 17 ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. വൈദ്യപരിശോധനയ്ക്കു ശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയ ദിലീപ് മാനഭംഗം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും സുനിലിനെതിരേ ചുമത്തിയ ബലാത്സംഗക്കുറ്റം ദിലീപിനെതിരേയും ചാര്‍ത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിനെതിരേ ഉള്ളതായി പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന് നേരിട്ട് പങ്കില്ലെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് നടന്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടെന്നാണു പൊലീസ് ചുമത്തിയ കുറ്റമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.
ദിലീപ് മാനഭംഗം നടത്തിയതിനോ പ്രേരിപ്പിച്ചതിനോ തെളിവുകളില്ലെന്നും ദിലീപ് ജയിലിലായിട്ട് രണ്ടുമാസം പിന്നിട്ടുകഴിഞ്ഞുവെന്നും ജാമ്യം ലഭിക്കാന്‍ ഇക്കാരണങ്ങള്‍ മതിയെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദം ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടി. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേശ് കുമാര്‍ എംഎല്‍എയുടെ ദിലീപ് അനുകൂല പ്രസ്താവനകളും താരത്തിന്റെ സ്വാധീനശക്തിയുടെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 12.30 വരെ ദിലീപിന്റെ ഫോണില്‍നിന്നു നിരവധി കോളുകള്‍ വിളിച്ചതായും ഇതിനു കേസുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha