ദിലീപിനെ കണ്ട ലളിതയെ മാറ്റണമെന്ന് സിപിഎം സംസ്ഥാന നേതാക്കള്‍; സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച വ്യക്തി ഇത്തരത്തില്‍ പെരുമാറാമോ?
ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച നടി കെ.പി.എ.സി.ലളിതയെ സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ രംഗത്ത്.
പാര്‍ട്ടിയെ ലളിത വെട്ടിലാക്കിയെന്നാണ് ത്യശൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. സി പി എം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച വ്യക്തി ഇത്തരത്തില്‍ പെരുമാറുന്നതു ശരിയല്ലെന്ന നിരീക്ഷണത്തിലാണ് പാര്‍ട്ടി സംസ്ഥാന ഘടകം.
മന്ത്രി എ.സി.മൊയ്തീനാണ് ലളിതയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്. അദ്ദേഹവും പ്രതിസന്ധിയിലായിരിക്കുകയാണ്. തുശൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ മന്ത്രി മൊയ്തീനെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി സഖാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ പുറംലോകത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് ലഭിച്ച പ്രതിഫലമാണ് ഇത്തരം സംഭവങ്ങളെന്ന് നേതാക്കള്‍ പറയുന്നു.
സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ലളിതക്കു മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ദിലീപിനെ കാണാന്‍ പോയ ഗണേശന്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കിയെങ്കിലും അദ്ദേഹം സിപിഎമ്മുകാരനല്ലാത്തതിനാല്‍ പാര്‍ട്ടി രക്ഷപ്പെട്ടു. കെപിഎസി ലളിതയില്‍ നിന്നും പാര്‍ട്ടി ഇത്രയും മോശമായ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല.
അതേ സമയം ലളിത പാര്‍ട്ടി നേതൃത്വത്തെ തന്റെ നിലപാട് ഇവരെ അറിയിച്ചിട്ടില്ല. പാര്‍ട്ടി അവരോട് ഒദ്യോഗികമായി അഭിപ്രായം ചോദിച്ചിട്ടില്ല. അഭിപ്രായം ചോദിച്ചാല്‍ അവര്‍ പറയുമോ എന്നും വ്യക്തമല്ല. പണ്ടും തന്റെ നിലപടുകളില്‍ ഉറച്ചു നില്‍ക്കുന്നയാളാണ് ലളിത. ദിലീപ് വിഷയത്തില്‍ അനൗദ്യോഗികമായി അഭിപ്രായം ചോദിച്ച പലരോടും ദിലീപ് തന്റെ ആത്മസുഹൃത്താണെന്ന് ലളിത പറഞ്ഞതായാണ് വിവരം.
അക്രമത്തിന് ഇരയായ നടി ത്യശൂര്‍ ജില്ലക്കാരിയാണ്. എന്നിട്ടും ലളിത അവരെ തിരിഞ്ഞു നോക്കിയില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha