മാലയ്ക്ക് പകരം സാരി; കച്ചവടത്തിന് വന്നയാൾ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സ്ഥലം വിട്ടു; പിന്നെ സംഭവിച്ചതോ?
സാരി വിൽക്കാൻ വന്നയാൾ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സ്ഥലം വിട്ടു. കള്ളൻ ഓടിയത് തന്റെ 25ഓളം സാരിയും ഉപേക്ഷിച്ച്. എന്നാൽ മുക്കുപണ്ടം പോയി 25 സാരി കിട്ടിയ സന്തോഷത്തിൽ വീട്ടമ്മയും. ഒരു സാരി വാങ്ങാന്‍ വില്‍പനക്കാരനെ വീട്ടില്‍ വിളിച്ചു കയറ്റിയ വീട്ടമ്മയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയത് 25 സാരി. സംഭവം കല്ലറയിൽ
തല്‍ക്കാലം പൊലീസില്‍ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം രാവിലെയാണ് ഇതരസംസ്ഥാനക്കാരനായ സാരി വില്‍പനക്കാരന്‍ കല്ലറയിലെ വീട്ടിലെത്തിയത്. ഉമ്മറത്ത് കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുമ്പോള്‍ വില്‍പ്പനക്കാരന്റെ കണ്ണ് വീട്ടമ്മയുടെ വലിയ മാലയിലായിരുന്നു.
ഞൊടിയിടയില്‍ സാരി വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടി. വീട്ടമ്മ നിലവിളിക്കാനോ പൊലീസില്‍ പരാതി നല്‍കാനോ മിനക്കെട്ടില്ല. കാരണം കള്ളന്‍ കൊണ്ടുപോയതു മുക്കുപണ്ടമാണ്. വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ പാങ്ങോട് പൊലീസ് പരാതിയില്ലെങ്കിലും അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha