ദിലീപ് മകനെപ്പോലെ... ആ നടിയും ലളിതയുടെ മകനായ സിദ്ധാര്‍ത്ഥനും വന്നത് ഒരു സിനിമയിലൂടെ; എന്നീട്ടും എന്തിന് ആ മകനെ സ്‌നേഹിക്കുന്നു?
ദിലീപിനെ ജയിലിലെത്തി കണ്ട പ്രമുഖ നടി കെപിഎസി ലളിത കൂടുതല്‍ വിവാദത്തിലേക്ക്. ഇതറിഞ്ഞ് ശക്തമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. എത്രയോ അമ്മ വേഷം ചെയ്ത അമ്മയാണ് ലളിത. മാത്രമല്ല അവരും ഒരു അമ്മയാണ്. മക്കള്‍ക്ക് ആപത്തെത്തുമ്പോള്‍ ഓടിയെത്തേണ്ടത് ആ അമ്മയാണ്. എന്നാല്‍ ഈ അമ്മ സംഗീത നാടക അക്കാഡമി ചെയര്‍പേഴ്‌സണായിരിക്കെ ആക്രമിക്കപ്പെട്ട നടിയെ കാണാതെ നാലാം പ്രാവശ്യവും ജാമ്യം നിഷേധിച്ച പ്രതിയെ കാണാനാണ് പോയത്. അമ്മയ്ക്ക് ഈ മകളുടെ കണ്ണീര് കാണാന്‍ എന്താണ് പറ്റാത്തതെന്നാണ് അവരുടെ ചോദ്യം. മകനെ കൊണ്ട് പ്രയോജനമുണ്ട്. ഇനിയും വേഷം കിട്ടും. മകളാകട്ടെ അബല.
കെപിഎസി ലളിതയുടെ മകനായ സിദ്ധാര്‍ത്ഥും ആക്രമിക്കപ്പെട്ട നടിയും സിനിമയിലെത്തിയത് നമ്മളിലൂടെയാണ്. ആ ഒരു സ്‌നേഹ ബന്ധം നടിയോട് തോന്നേണ്ടതാണ്. എന്നാല്‍ സിനിമയല്ലേ പണവും പ്രശസ്തിയുമാണ് വലുത്. അവിടെ വ്യക്തി ബന്ധങ്ങള്‍ക്കും സഹതാപത്തിനും ഒരു സ്ഥാനവുമില്ല.
അതേസമയം തന്റെ സന്ദര്‍ശനത്തെ ന്യായീകരിച്ച് ലളിത രംഗത്തെത്തി. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നാണ് കെപിഎസി ലളിത പറയുന്നത്. തനിക്ക് ദിലീപിനെ കാണാനുള്ള അവകാശമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു.
ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കുമെന്നുമാണ് കെപിഎസി ലളിതയുടെ വിശദീകരണം.
താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പറഞ്ഞു. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കെപിഎസി ലളിത ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത് സിപിഐഎമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട നടി തൃശൂര്‍ ജില്ലക്കാരിയാണ്. അവരെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാന്‍ തയാറാകാത്ത ലളിത കേസിലെ പ്രതിയായ ദിലീപിനെ കണ്ടത് പാര്‍ട്ടി വനിതാ നേതാക്കളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു ഇത്തരം പരസ്യ നിലപാടെടുത്തതില്‍ സാംസ്‌ക്കാരിക രംഗത്തുള്ളവരുടെ എതിര്‍പ്പും ശക്തമാണ്. ദിലീപുമായി വ്യക്തബന്ധമുണ്ടെങ്കിലും അതു ഇത്തരമൊരു പദവിയില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ടതല്ലെന്ന് സാംസ്‌കാരിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇരയ്ക്കു പകരം വേട്ടക്കാര്‍ക്കൊപ്പമാണ് ലളിത നിന്നതെന്ന സമൂഹ്യ മാധ്യമ പ്രചരണവും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നു. പാര്‍ട്ടി അനുഭാവികള്‍ പോലും ഇത്തരം സന്ദേശങ്ങള്‍ ഗ്രൂപ്പൂകളില്‍ ഷെയര്‍ ചെയ്യുന്നു. വടക്കാഞ്ചേരിയില്‍ സിപിഐഎം നേതാവ് പീഡനക്കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയാണ് തടി രക്ഷിച്ചത്. ഇപ്പോള്‍ സമ്മേളന കാലത്തു ലളിതയുണ്ടാക്കിയ പുലിവാല്‍ വടക്കാഞ്ചേരി അടക്കമുള്ള മേഖലയില്‍ പാര്‍ട്ടിയെ കുഴയ്ക്കും. പ്രത്യേകിച്ചും ഇത്രയും വലിയ പദവികള്‍ ഇടയ്ക്കു കയറി വരുന്നവര്‍ക്കു നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ പാര്‍ട്ടിക്കകത്തു ഏറെയുള്ളപ്പോള്‍.
വടക്കാഞ്ചേരിയില്‍ ലളിതയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രാദേശികമായി ശക്തമായ എതിര്‍പ്പു വന്നതോടെ മാറ്റേണ്ടിവന്നു. ലളിതയ്ക്കു അവര്‍ താമസിക്കുന്ന വടക്കാഞ്ചേരിയിലെ പാര്‍ട്ടി നേതൃത്വവുമായി പ്രാദേശിക നേതാക്കളുമായോ ബന്ധമില്ല എന്നതായിരുന്നു പ്രധാന ആരോപണം. മാത്രമല്ല പെട്ടെന്ന് കീഴ് ഘടകങ്ങളെ മറികടന്നു ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതിലുള്ള എതിര്‍പ്പും ശക്തമായിരുന്നു. മന്ത്രി എ.സി. മൊയ്തീനായിരുന്നു അന്നു ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. എന്നാല്‍ മൊയ്തീന്‍ വടക്കാഞ്ചേരിയോടു തൊട്ടു കിടക്കുന്ന കുന്നംകുളത്തു മത്സരിക്കുമെന്നു വന്നതോടെ അദ്ദേഹം ലളിതാ വിവാദത്തില്‍നിന്നു പിന്മാറി. സ്വാഭാവികമായും അവിടെ പുതിയ സ്ഥാനാര്‍ഥി വരികയും ചെയ്തു.
https://www.facebook.com/Malayalivartha