അങ്ങനെ തോല്‍ക്കാന്‍ പോലീസിന് മനസില്ല; ആഭ്യന്തര വകുപ്പിന് അഭിനന്ദന പ്രവാഹം കിട്ടിയ രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് കേസ് വിജയിപ്പിക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍
യുവനടിയെ ആക്രമിച്ച കേസിനെ പ്രത്യേക അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്, രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് കേസ് എന്നാണ്. ഇതിന്റെ സൂത്രധാരനായാണ് പോലീസ് ദിലീപിനെ കാണുന്നത്.
ജാമ്യം തേടി ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കെ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ തീര്‍ത്തും നിരാശനാണ് താരം. ജയിലില്‍ ആരോടും സംസാരിക്കുന്നില്ല. രാമലീല പുറത്തിറങ്ങുമ്പോള്‍ ജയിലിന് പുറത്തുണ്ടാകണമെന്നാണ് താരം ആഗ്രഹിച്ചത്. എന്നാല്‍ അത് സാധിക്കാത്തതിലുള്ള വേദനയിലും സങ്കടത്തിലുമാണ് താരം.
ഭക്ഷണം കഴിക്കാന്‍ ദിലീപ് തയാറല്ല. ഇന്ന് രാവിലെ സമയത്ത് ഉണരാനോ റെഡിയാകാനോ ദിലീപ് തയ്യാറായില്ല. ഇന്നലെ ഉറങ്ങാനും വൈകി. പല വിധ കാര്യങ്ങളാല്‍ ടെന്‍ഷനടിക്കുകയാണ് താരം. കൂടുതല്‍ സമയവും ആലോചനയിലാണ് താരം. ജയിലിലെ സഹമുറിയന്‍മാരോട് പോലും ദിലീപ് സംസാരിക്കുന്നില്ല.
ഹൈക്കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ താരത്തിന് ജയിലില്‍ തന്നെ കഴിയേണ്ടി വരും. രണ്ടു തവണ ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടും കിട്ടിയില്ല. പള്‍സര്‍ സുനി ചെയ്ത കുറ്റകൃത്യങ്ങളിലെല്ലാം ദിലീപിന് തുല്യ പങ്കാണുള്ളതെന്ന് അങ്കമാലി കോടതി ചൂണ്ടി കാണിച്ചു. അതീവ ഗുരുതരമായ നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. ഇന്ന് ഹൈക്കോടതി കൂടി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ആലുവ സബ് ജയിലില്‍ കഴിയാനായിരിക്കും വിധി.
സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിന്റെ മുമ്പിലുള്ള പോംവഴി. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്. നിര്‍ഭയ കേസിന് ശേഷം ഗാംഗ് റേപ്പ് കേസുകളില്‍ കര്‍ശന നടപടികളാണ് സുപ്രീം കോടതി സ്വീകരിച്ച് വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ക്വട്ടേക്ഷന്‍ റേപ്പ് എന്നാണ് ദിലീപ് കേസിനെ പോലീസ് വിശേഷിപ്പിക്കുന്നത്. നേരത്തെയും രാജ്യത്ത് ക്വട്ടേഷന്‍ റേപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയും ഹീനമായ ഒരു കറ്റകൃത്യം നടന്നിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
രാജ്യത്തെ ആദ്യ ക്വട്ടേഷന്‍ റേപ്പ് കേസില്‍ സുപ്രീം കോടതി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് കടുത്ത നടപടികളാണെങ്കില്‍ ദിലീപ് കുരുങ്ങുക തന്നെ ചെയ്യും. അങ്ങനെ വന്നാല്‍ വിചാരണ തീരുന്നത് വരെ ദിലീപിന് ജയിലില്‍ കിടക്കേണ്ടി വരും. ചില കേസുകളില്‍ കുറ്റാരോപിതര്‍ അഞ്ചു വര്‍ഷം വരെ വിചാരണാ തടവുകാരായി ജയിലില്‍ കിടന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. സ്വാഭാവിക ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദിലീപ് ചെയ്ത കുറ്റം അതീവ ഗുരുതരമാണെന്നാണ് കോടതി പറയുന്നത്. ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടവര്‍ അദ്ദേഹത്തെ കുരുക്കുകയാണ് ചെയ്തത്. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ ദിലീപ് സിനിമാക്കാരെ സ്വാധീനിക്കുമെന്നും കോടതി പറയുന്നു.
https://www.facebook.com/Malayalivartha