കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്
കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലന്‍സ് ഷീറ്റുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കമ്പനിയുടെ ഡയറക്ടര്‍മാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്.
1976-ല്‍ ആരംഭിച്ച വീക്ഷണത്തിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിലായി നാല് എഡിഷനുകളാണുള്ളത്. എം.എല്‍. എ പി.ടി തോമസാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്റ്ററും ചീഫ് എഡിറ്ററും.
https://www.facebook.com/Malayalivartha