ഇതിന് വേണ്ടിയോ ഡല്‍ഹിയിലേക്കയച്ചത്... എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങള്‍ നടക്കുന്നില്ല
എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പതിയെ അപ്രത്യക്ഷനാകുന്നു. സംസ്ഥാന മുസ്ലിം ലീഗില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ പിടിമുറുക്കുന്നു.
കുഞ്ഞാലിക്കുട്ടിയെ സല്‍ഹിക്ക് പറഞ്ഞയച്ചത് തന്നെ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പ്രഭാവം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. ഇ.ടിയും മുനീറുമാണ് കുഞ്ഞാലിക്കുട്ടിയെ കെട്ടുകെട്ടിക്കാന്‍ കരുക്കള്‍ നീക്കിയത്. ആദ്യം കുഞ്ഞാലിക്കുട്ടി കുരുക്കില്‍ വീണില്ല. ലീഗിന്റെ ഏത് കച്ചി തുരുമ്പിനെ നിര്‍ത്തിയാലും ജയിക്കാവുന്ന സീറ്റായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഇ.ടിയായിരുന്നു.
പാണക്കാട് ശിഹാബ് തങ്ങള്‍ക്കുള്ള ശബ്ദഗാംഭീര്യം ലീഗില്‍ ഹൈദരലി തങ്ങള്‍ക്കില്ല. ശിഹാബ് തങ്ങള്‍ വെട്ടി തുറന്ന പാത അദ്ദേഹം പിന്തുടരുന്നു എന്നേയുള്ളു. കുഞ്ഞാലിക്കുട്ടിയെ ഹൈദരലി തങ്ങള്‍ക്ക് താത്പര്യമാണെങ്കിലും അദ്ദേഹത്തെ കണ്ണുമടച്ച് പിന്തുണക്കാന്‍ തങ്ങള്‍ തയാറല്ല. അങ്ങനെ പിന്തുണച്ചാല്‍ അത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈദരലി തങ്ങള്‍ കരുതുന്നു.
ശിഹാബ് തങ്ങളുടെ വാക്കുകള്‍ ധിക്കരിക്കാനുള്ള ശേഷി ലീഗില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ലീഗിലെ പല ഉന്നത നേതാക്കളെയും രംഗത്തെത്തിച്ചത് ശിഹാബ് തങ്ങളാണ്. ശിഹാബ് തങ്ങളുടെ വാക്ക് ലീഗില്‍ അവസാന വാക്കായിരുന്നു. ശിഹാബ് തങ്ങള്‍ മിണ്ടിയാല്‍ മറുത്തൊരക്ഷരം പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. മരിക്കുന്നത് വരെയും കുഞ്ഞാലിക്കുട്ടിയായിരുന്നു ശിഹാബ് തങ്ങളുടെ വിശ്വസ്തന്‍. എന്നാല്‍ ഹൈദരലി തങ്ങള്‍ക്ക് അത്തരത്തില്‍ തീരു മാനമെടുക്കാനുള്ള ആത്മബലം പോരാ.
കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോയതോടെ അദ്ദേഹത്തിന് തങ്ങളുടെ തറവാട്ടില്‍ കൃത്യമായി എത്തി കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയാറില്ല. അതേ സമയം ഇ.ടി.യും സംഘവും കൃത്യമായി എത്തുന്നുണ്ട്. അവരോടാണ് തങ്ങള്‍ കടുതല്‍ സമയവും ചെലവഴിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഇ.ടി പക്ഷം മുന്നിട്ട് നില്‍ക്കും.
വേങ്ങരയില്‍ കെ എന്‍ എ ഖാദറെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ഇങ്ങനെ സംഭവിച്ചതാണ്. സ്വന്തം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വാധീനമില്ലാതായി തീര്‍ന്നിരിക്കുന്നു.
https://www.facebook.com/Malayalivartha