10 കോടിയുടെ ഓണം ബംപര്‍ ; ഫലമറിയാൻ മണിക്കുറുകൾ മാത്രം
കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി മണിക്കുറുകൾ മാത്രം. 10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം . ഫലം പ്രഖ്യാപിക്കാന്‍ മണിക്കുറുകൾ മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന വിശ്വാസത്തിലാണ് ലോട്ടറി ഡയറക്ടറെറ്റ്. ഇതിനാല്‍ കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റ്.
ഒന്നാം സമ്മാനക്കാരനും ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും ഇക്കുറി ലോട്ടറിയടിക്കും. സമ്മാനത്തുകയുടെ 10 ശതമാനമായ ഒരു കോടി രൂപയാണ് കമ്മിഷനായി ഇത്തവണ ഏജന്റിന്റെ പോക്കറ്റിലെത്തുക.ഓണം, വിഷു, സമ്മര്‍, മണ്‍സൂണ്‍, ക്രിസ്മസ്, പൂജാ ബംപര്‍ നറുക്കെടുപ്പുകളില്‍ എക്കാലവും സൂപ്പര്‍ ഹിറ്റാകുന്നത് ഓണം ബംപര്‍ തന്നെ.
https://www.facebook.com/Malayalivartha