മലയാളി വാര്‍ത്ത.
പിന്‍സീറ്റ് ബെല്‍റ്റ് വിവാദത്തെ തുടര്‍ന്ന് അവധിയിലായിരുന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ഇത് അഭിമാനത്തിന്റെ നിമിഷം. ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമി വിദഗ്ധ പരിശീലനത്തിനായി തെരഞ്ഞെടുത്ത ഐ.പി.എസുകാരുടെ പട്ടികയില്‍ ഋഷിരാജ് സിംഗും ഇടം നേടി. ഋഷിരാജ് സിംഗിനോടൊപ്പം ഐജി ടോമിന് തച്ചങ്കരിയും ഈ നേട്ടത്തിനാര്ഹനായി.
ഹൈദരാബാദിലും വാഷിംഗ്ടണിലുമായി അഞ്ചാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് അഖിലേന്ത്യാ സര്‍വീസില്‍ ഏറ്റവും മികവു പുലര്ത്തുന്നവരെയാണു തെരഞ്ഞെടുക്കാറുള്ളത്. ഇതിനായി രാജ്യത്തെ അയ്യായിരത്തോളം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക യുഎസ് പോലീസ് പരിശോധിച്ചിരുന്നു. അതില്‍നിന്നാണു നൂറോളം പേരെ തെരഞ്ഞെടുത്തത്.
ഈമാസം 26-ന് ആരംഭിക്കുന്ന ക്യാമ്പില്‍ കുറ്റാന്വേഷണം, ക്രമസമാധാന പാലനം എന്നിവയിലാകും ഇവര്‍ക്കു വിദഗ്ധ പരിശീലനം ലഭിക്കുക. പരിശീലനാര്‍ഥം വിദേശത്തേക്കു പോകാനുള്ള അനുമതി ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
പിന്‍സീറ്റ് ബെല്‍റ്റ് വിവാദത്തേത്തുടര്‍ന്നു നീണ്ട അവധിയിലായിരുന്ന ഋഷിരാജ് ഇന്നു തലസ്ഥാനത്തു തിരിച്ചെത്തും. ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്നു ഋഷിരാജിനെ മാറ്റില്ലെന്നു തിരുവഞ്ചൂര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മന്ത്രിയുമായി മാനസികമായകന്ന അദ്ദേഹത്തിനു പോലീസ് സര്‍വീസിലേക്കു മടങ്ങാനാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha