കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ക്രിയാത്മക പ്രതിഷേധവുമായി കെഎസ്‌യു
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ കെഎസ്‌യുവിന്റെ ടോയ്‌ലറ്റ് മാര്‍ച്ച്. 'കണ്ണേട്ടനൊരു കക്കൂസ്' എന്ന പേരിലാണ് മന്ത്രിയെ പരിഹസിച്ചുള്ള പ്രതിഷേധ പരിപാടി നടന്നത്. പാവപ്പെട്ടവര്‍ക്ക് കക്കൂസ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് എന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ കണക്കറ്റ് പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വ്യാപകമായിരുന്നു.
കുതിച്ചുയരുന്ന ഇന്ധനവിലയെ ന്യായീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വെറുതെവിടാന്‍ കെഎസ്‌യുക്കാരും ഒരുക്കമല്ല. തങ്ങളെല്ലാം കൂടി പെട്രോളടിച്ച വകയില്‍ മന്ത്രിക്കിരിക്കട്ടെ ഒരു കക്കൂസെന്ന് പറഞ്ഞാണ് കെഎസ്‌യുവിന്റെ പ്രതിഷേധം. കൊച്ചിയില്‍ ഗാന്ധി സ്‌ക്വയറിന് സമീപമുള്ള ഐഒസി പെട്രോള്‍ പമ്പിലേക്കായിരുന്നു കെഎസ്‌യു മഹാരാജാസ് കോളേജ് യൂണിറ്റിന്റെ മാര്‍ച്ച്. നാട്ടുകാരെ ഇങ്ങനെ പരിഹസിക്കരുതെന്ന് മന്ത്രിയോട് കെഎസ്‌യുവിന്റെ അഭ്യര്‍ത്ഥന. മന്ത്രിക്കായി ഐഒസി പെട്രോള്‍ പമ്പില്‍ പ്രതീകാത്മകമായി കക്കൂസും സമര്‍പ്പിച്ചാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha