നടിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും അപമാനിച്ച് സംഗീത ലക്ഷ്മണ
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും അപമാനിച്ച് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്‌ബോള്‍ നമ്മുടെ കേരളാ പൊലീസ് എവിടെയായിരുന്നു? ഒന്നരക്കോടി രൂപ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഒരാള്‍ ഒന്നരക്കോടി കൊടുത്ത് വൈരാഗ്യമുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഏര്‍പ്പാടാക്കുന്നു. ഒന്നര കോടിക്കണക്കിനാണ് ബലാത്സംഗത്തിന് കരാര്‍ കൊടുത്തതെങ്കില്‍ മുംബയില്‍ നിന്നും ആണ്‍പിള്ളേര്‍ വന്ന് നല്ല വെടിപ്പായി ചെയ്ത് തീര്‍ത്ത് കൊടുത്തിട്ട് പോകില്ലെ എന്നും സംഗീത പരിഹസിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സംഗീത പരിഹാസവുമായി രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നുകില്‍ കേരളാ പൊലീസിന്റെ കഝ നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട്. അല്ലെങ്കില്‍ എന്റെ analytical ability-ക്ക് നിലവാരം തീരെ ഇല്ല. ഇതില്‍ ഏതോ ഒന്നാണ് യാഥാര്‍ത്ഥ്യം.Reality.
ഒന്നര കോടി രൂപ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ള ഒരാള്‍. ആ ഒന്നര കോടി ഓഫര്‍ കൊടുത്ത്, അയാള്‍ക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാന്‍ ഒരുത്തനെ ഏര്‍പ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി prospective rapist-ന് ഒന്നര കോടിക്കാരന്‍ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു.
ഒന്നര കോടി രൂപ മുടക്കുന്നവന്‍ അങ്ങനെയെങ്കില്‍ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിന്‍സീറ്റിലിട്ട് റേപ്പ് ചെയ്യാന്‍ നിര്‍ദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനുണ്ടോ ഒരു റേപ്പ്?
ഒന്നര കോടിക്കാണ് റേപ്പ് കോണ്‍ട്രാക്റ്റ് എങ്കില്‍ ആ ഒന്നര കോടിക്ക് മുമ്‌ബേയ്ന്ന് ആണ്‍പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തു കൊടുത്തിട്ട് പോവൂല്ലേ?
കേരളാ പൊലീസിന്റെ Intelligence Quotient, എന്റെ analytical ability.....ഇവ രണ്ടും തമ്മിലങ്ങോട്ട്sync ആവുന്നില്ല. ;)
# രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പൊലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്‌ബോള്‍ നമ്മുടെ കേരളാ പൊലീസ് എവിടെയായിരുന്നു? ഈ ചോദ്യം ചോദിക്കാന്‍ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന 'The അവള്‍ക്കൊപ്പം Regiment' കൂട്ടത്തില്‍? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാന്‍ കഴിവുള്ള വാര്‍ത്താമാദ്ധ്യമങ്ങളുമില്ല ഈ നാട്ടില്‍. കഷ്ടം തന്നെ. Fourth estate ആണ് പോലും Fourth estate! Pity you! Petty you!
# ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെല്‍പ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയര്‍ ചെയ്ത് പോയ 23 പൊലീസ് ആപ്പീസര്‍മാരും (ഉള്ള വിവരക്കേട് മുഴുവന്‍ വിളിച്ചുകൂവി പറയാനായി, കൂട്ടത്തില്‍ യലേെ ആയ ഇവരെ ഇപ്പോഴുള്ള കേരളാ പൊലീസ് ക്വട്ടേഷന്‍ കൊടുത്ത് ഏര്‍പ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്.); വൈകുന്നേരങ്ങളില്‍ സ്വന്തം ഓഫീസില്‍ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേര്‍ന്ന് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകള്‍ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം.
https://www.facebook.com/Malayalivartha