ഇടുക്കിയില്‍ റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു
കനത്ത മഴയെ തുടര്‍ന്ന് അടിമാലി കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു. ഡാമിനോട് ചേര്‍ന്നുള്ള റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു പെട്ടിക്കടകളാണ് ഡാമിലേയ്ക്ക് തകര്‍ന്ന് വീണത്. റോഡ് ഇടിയുന്നത് കണ്ട് കടയിലുണ്ടായിരുന്നവര്‍ മാറിയതിനാല്‍ അപകടം ഒഴിവായി. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ പന്ത്രണ്ട് കടകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് സംഭവം. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡിന് ബലക്ഷയം സംഭവിക്കുകയായിരുന്നു. രാവിലെ റോഡ് വിണ്ടുകീറിയത് കണ്ട് വ്യാപാരികള്‍ കരുതയലോടെ ഇരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കനത്ത മഴയില്‍ സംഭരണ ശേഷിക്കൊപ്പമെത്തിയതിനാല്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തിങ്കളാഴ്ച അടച്ചിരുന്നു.
https://www.facebook.com/Malayalivartha