കാസര്‍ഗോഡ് ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മരിച്ചു
കാസര്‍ഗോഡ് ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മരിച്ചു. നീലേശ്വരം കേന്ദ്രമാക്കിയുള്ള പ്രാദേശിക കേബിള്‍ ചാനലായ സിനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ചെറുവത്തൂര്‍ പൊന്‍മാലത്തെ പരേതനായ ദാമോദരന്റെ മകന്‍ പ്രകാശന്‍ കുട്ടമത്ത് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം വളവിലാണ് അപകടമുണ്ടായത്.
ബൈക്കില്‍ സുഹൃത്തുമൊത്ത് വരുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ചെറുവത്തൂര്‍ പള്ളിക്കരയില്‍ നടക്കുന്ന പി കരുണാകരന്‍ എം പിയുടെ രാപകല്‍ സമരത്തിന്റെ റിപോര്‍ട്ട് എടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ നാട്ടുകാരും, മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha