നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
പാറശാലയിലെ നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡിന്റെ നിക്ഷേപ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് നഷ്ടപ്പെട്ടത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുളള അന്വേഷണത്തിന് പകരം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാവും ഫലപ്രദമാവുക. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha