പാറശാലയില്‍ വന്‍ ചന്ദനവേട്ട, രണ്ടു പേര്‍ അറസ്റ്റില്‍
പാറശാലയില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 50 കിലോ ചന്ദനവുമായി രണ്ടു തമിഴ്‌നാട് സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അറുമുഖന്‍ (52), മുത്തുകൃഷ്ണന്‍ (60) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു നീക്കമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
രാവിലെ പതിനൊന്നോടെ അനന്തപുരി എക്‌സ്പ്രസ് ട്രെയിനിലാണ് ചന്ദനവേട്ട നടന്നത്. റെയില്‍വേ എസ്പി ജയമോഹന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
പാറശാലയില്‍ വച്ച് റെയില്‍വേ സിഐ സി.പി.കരുണാകരന്‍, പാറശാല റേഞ്ച് എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷിബു എന്നിവര്‍ ഉള്‍പ്പെട്ട സംഘം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികള്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha