റബർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ടയർ ഫാക്ടറി പരിഗണനയിലെന്നു മുഖ്യമന്ത്രി
കേരളത്തിലെ റബർ കൃഷിക്കാരെ സഹായിക്കാൻ സിയാൽ മാതൃകയിൽ സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ ടയർ ഫാക്ടറി നിർമിക്കുന്നതു പരിഗണനയിലാണെന്നു സർക്കാർ. റബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കർഷകർക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ആലോചനയുമായി മുന്നോട്ടു പോകുന്നത്.
ഇതിനു മുന്നോടിയായി റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ മേഖലയിലുളള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തി. ടയർ ഫാക്ടറിയും മറ്റ് റബർ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണു സമിതിയുടെ ചുമതല. ഗുജറാത്തിലെ അമൂൽ മാതൃകയിൽ റബർ ഉൽപാദകരുടെ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും.
https://www.facebook.com/Malayalivartha