വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി സിയാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി പറവൂരിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ സിയാദ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ സിയാദ് ഇക്കാര്യം മറച്ചുവെച്ച് 24കാരിയായ യുവതിയുമായി അടുപ്പത്തിലായി. പിന്നീട് വിവാഹം കഴിക്കുമെന്ന് വാക്കുനല്‍കി ബാംഗ്ലൂര്‍, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്യമതസ്ഥയായ യുവതിയോട് മതം മാറാന്‍ സിയാദ് ആവശ്യപ്പെട്ടു . ഇതനുസരിച്ച് നോട്ടറി മുമ്പാകെ കരാറുണ്ടാക്കിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറവൂരില്‍ വച്ച് സിയാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha