തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍...1031 പുതിയ തസ്തികകള്‍
വിവിധ വകുപ്പുകളായി 1031 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി പിണറായി സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ആര്‍ദ്രം പദ്ധതിയില്‍ 610 തസ്തികകളും 3 ഐടിഐകളിലായി 24 തസ്തികകളും ,7 പുതിയ പുതിയ പോലീസ് സ്‌റ്റേഷനകളില്‍ 320 ഒഴിവുകളും, തൃശ്ശൂര്‍ മെഡി. കോളേജില്‍ 63 തസ്തികകളും, എറണാകുളം മെഡിക്കല്‍ കോളേജില്‍ 9 തസ്തികയും കെമിക്കല്‍ ലാബറട്ടറിയില്‍ 5 തസ്തികയും അടക്കം 1031 തസ്തികകള്‍ക്കാണ് അനുമതി നല്‍കിയത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലാണ് 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ ഇതില്‍ പെടും. ഇത് കൂടാതെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 9 അധിക തസ്തികകള്‍ സൃഷ്ടിക്കും.
തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് വിഭാഗത്തില്‍ 14 തസ്തികകളും കാത്ത് ലാബില്‍ 19 തസ്തികകളുമാണ് സൃഷ്ടിക്കുക. കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് പുതിയ ഐടിഐ ആരംഭിക്കുക. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും.
https://www.facebook.com/Malayalivartha