കുറ്റപത്രം അടുത്തമാസം ഏഴിനകം... നിര്‍ണായക നീക്കങ്ങളിലൂടെ ശക്തമായ കുറ്റപത്രത്തിലൂടെ പോലീസ്; രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ഉറച്ചുതന്നെ
സുഹൃത്തുക്കള്‍ ശക്തമായ നിലപാടെടുത്തതോടെ അഴിക്കുള്ളില്‍ നിന്നും ദിലീപിന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാകും. ഏറെ വിവാദമായ കേസായതിനാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഒട്ടും വിട്ടു വിഴ്ച വേണ്ടെന്ന നിലപാടാണ് പോലീസ്. 90 ദിവസമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയാകെ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.കുറ്റപത്രം അടുത്തമാസം ഏഴിനകം എന്നു റിപ്പോര്‍ട്ട്.
കുറ്റപത്രത്തില്‍ പറയുന്ന 15 പ്രതികളില്‍ ഭൂരിഭാഗവും ദിലീപിന്റെ ശത്രുക്കളല്ല എന്നതാണ് ഏറ്റവും പ്രധാനം. എല്ലാവരും ദിലീപിന്റെ ആത്മ മിത്രങ്ങളും മനസ് അറിയുന്നവരുമാണ്. അത് കൊണ്ട് തന്നെയാണ് അവരുടെ മൊഴികള്‍ ദിലീപിന് നിര്‍ണായകമാകുന്നതും.
അതോടെ പോലീസ് സാക്ഷിപട്ടിക തയാറാക്കി തുടങ്ങി എന്നാണറിയുന്നത്. ദിലീപുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലുള്ള തെളിവുകളായിരിക്കും പോലീസ് നിരത്തുക എന്നു സൂചനയുണ്ട്. ഇതില്‍ തന്നെ രമ്യ നമ്പീശന്റെ വീട്ടിലെ ലാന്‍ ഫോണിലേയ്ക്കു ദിലീപ് വിളിച്ചത് ഏറെ നിര്‍ണ്ണായകമാകും.
അതുകൊണ്ടു തന്നെ രമ്യയെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് എന്നു പറയുന്നു. മിമിക്രിയെ വിമര്‍ശിച്ച തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്ന അനുപ് ചന്ദ്രന്റെ മൊഴിയും നിര്‍ണ്ണായകമാകും. അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പര്‍സറിന് ദിലീപിനെ വിളിക്കാന്‍ സഹായിച്ച പോലീസുകാരന്‍ തുടങ്ങിയ ആരേ എങ്കിലും ഒരാളെ മാപ്പു സാക്ഷിയാക്കും എന്നും പറയുന്നു. ദിലീപിനെ കൂടാതെ കാവ്യ, നാദിര്‍ഷ എന്നിവരേ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നു പറയുന്നു.
ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാകും അതിനു വേണ്ടിയാണു തൊണ്ടിമുതല്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നാണു പോലീസിന്റെ വിലയിരുത്തല്‍. കാവ്യയും നാദിര്‍ഷയും അടക്കം കേസില്‍ 15 പ്രതികള്‍ ഉണ്ടാകാനാണു സാധ്യത. വ്യക്തിവിരോദം ഉള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗൂഢാലോചന നടത്തി തന്നെ കേസില്‍ കൂടുക്കിയതാണ് എന്നാണു ദിലീപിന്റെ വാദം. ഇതിനു പിന്നില്‍ തന്നോട് ശത്രുതയുള്ള പരസ്യ ചിത്രസംവിധായകനും പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha