കേസ് അന്വേഷിക്കാൻ വന്ന സി ഐ അമ്മയുടെയും പെൺമക്കളുടെയും ദുരിതം കണ്ട് ചെയ്തത്...
അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ വീട്ടില്‍ നിന്നു പുറത്തു വരുന്നത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ. വീട്ടമ്മയുടെയും യുവാവിന്റെയും ലൈംഗിക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലൈവായി കണ്ടതോടെ ഇതിനോടനുബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും ഞെട്ടിക്കുന്നതാണ്. ഇയാള്‍ നിരവധി സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും ഇതു കൊണ്ടു ലഭിക്കുന്ന വരുമാനത്തില്‍ ആഢംബര ജീവിതം നയിക്കുകയാണ് എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും തെറ്റാണ് എന്ന് പോലീസുകാര്‍ പറയുന്നു.
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ നിവര്‍ത്തിയില്ലാതെയാണ് അമ്മയും സഹോദരിമാരും കഴിഞ്ഞിരുന്നത്. കേസന്വേഷണവുമായി ലിനുവിന്റെ വീട്ടിലേക്കെത്തിയ അടിമാലി സി ഐ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് തന്റെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നൽകിയാണ് മടങ്ങിയത്. നിര്‍ദ്ധന കുടുംബത്തിലെ എട്ട് മക്കളില്‍ ഒരാളാണ് ലിനു. കുടുംബത്തിലെ അഞ്ചു പേര്‍ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. പിന്നീട് ഇളയ രണ്ട് പെണ്‍കുട്ടികളും അമ്മയും ലിനുവും മാത്രമാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ഇയാള്‍ പഠനം നിര്‍ത്തി ജോലിക്ക് പോകുകയായിരുന്നു. നെടുംങ്കണ്ടത്തെ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്ന ലിനുവിന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം ജീവിച്ചു പോന്നത്.
കഴിഞ്ഞ ഏഴ് ദിവസമായി ലിനു വീട്ടില്‍ എത്തിട്ടില്ല എന്നു വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ കുടുംബം പട്ടിണിയിലാണ്. ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ല എന്ന് പറഞ്ഞു അമ്മയും സഹോദരങ്ങളും കരയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിമാലി സി ഐ തന്റെ കൈയില്‍ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപ ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ വീട്ടമ്മ തനിക്കു പരാതിയില്ല എന്നും യുവാവിനെ വിവാഹം കഴിച്ചാല്‍ മതി എന്നും ആവശ്യപെട്ട് സി ഐയുടെ അടുത്ത് എത്തി. എന്നാല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ മാത്രമെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിയു. ഇയാള്‍ക്ക് നിരവധി സത്രീകളുമായി ബന്ധമുണ്ട് എന്ന് ആരോപണം തെറ്റാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഹോട്ടലില്‍ സപ്ലെയറായി ജോലി ചെയ്യുന്നതിനിടയിലാണ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഫെയ്സ് ബുക്കില്‍ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി വസ്ത്രശാലയുടെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചു വരികയായിരുന്നു. ലിനു നിരവധി തവണ ഇവിടെയെത്തി യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും അവസാനം ഇന്റര്‍നെറ്റ് വഴി ലൈവായി ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വിടുകയുമായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തായതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ ലൈവ് മി എന്ന ആപ്ലിക്കേഷന്‍വഴിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എന്ന് ലിനു പൊലീസിനോട് സമ്മതിച്ചു. ദുരുദ്ദേശം ഇല്ലെന്നും കൗതുകത്തിന് വേണ്ടിയാണ് ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അടിമാലി സി.ഐ ലിനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയുന്നത്.
https://www.facebook.com/Malayalivartha