കോഴിക്കോട്- കൊച്ചി ദേശീയപാതകളില്‍ ആഡംബര ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസുകള്‍ക്ക് കേന്ദ്ര അനുമതി
കോഴിക്കോട്-കൊച്ചി ഉള്‍പ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ദേശീയപാതകളിലൂടെ ആഡംബര ഡബ്ള്‍ ഡക്കര്‍ ബസ് സര്‍വിസുകള്‍ക്ക് കേന്ദ്ര പദ്ധതി. സംസ്ഥാന ഗതാഗതവകുപ്പിന്റെ മേല്‍നോട്ടത്തില്‍ എ.സി ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
ശമ്പളവും പെന്‍ഷനും സമയത്ത് കൊടുക്കാന്‍ കഴിയാത്തവിധം കെ.എസ്.ആര്‍.ടി.സി തന്നെ നഷ്ടത്തില്‍ കിതക്കുന്ന കേരളം കേന്ദ്ര നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ലക്ഷ്വറി ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസുകള്‍ തുടങ്ങാന്‍ വിവിധ സംസ്ഥാനങ്ങളിലായി 75 റൂട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് കൊച്ചി റൂട്ടിനു പുറമെ, ഡല്‍ഹി ആഗ്ര, ഡല്‍ഹി ജയ്പൂര്‍, ബംഗളൂരു മംഗളൂരു തുടങ്ങിയ റൂട്ടുകളും നിര്‍ദേശിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന റൂട്ടുകളും ഡബ്ള്‍ ഡക്കറിന് പരിഗണിക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ശതമാനം ധനസഹായം നല്‍കും.
സാധാരണ ബസുകള്‍ എടുക്കുന്ന അതേ സ്ഥലവും റോഡ് സൗകര്യവും മാത്രം ഡബ്ള്‍ ഡക്കര്‍ ബസുകള്‍ക്കും മതി എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. എന്നാല്‍, കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ ലൈനുകളും കണക്കിലെടുക്കേണ്ടിവരും.
https://www.facebook.com/Malayalivartha