കേരളത്തിലും ശൈശവവിവാഹമോ?
വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് നാം ശൈശവവിവാഹങ്ങൾ നടക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുള്ളത്. എന്നാൽ ആ ധാരണ പൊളിച്ചെഴുതുന്നതാണ് പുതിയ റിപ്പോർട്ടുകൾ. കേരളത്തിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോർട്ട്. ആലപ്പുഴ ചെങ്ങന്നൂർ ഇത്തരത്തില്‍ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ജൂണിലാണ് വിവാഹം നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. ഇതിന് പുറമെ ജില്ലയില്‍ കഴിഞ്ഞ കാലയളവില്‍ 658 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 14 ഓളം ലൈംഗീക പീഡനവും 23 കേസുകള്‍ ശാരീരിക ചൂഷണവുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നു.
ജില്ലാകളക്ടറേറ്റില്‍ നടന്ന ശിശു സംറക്ഷണ സമിതിയോഗത്തിലാണ് ആലപ്പുഴ ചെങ്ങന്നൂർ ശൈശവവിവാഹം നടന്നതിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ നല്‍കിയത്. ഇത്തരം ഒരു കാര്യം ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. വിശദമായ അവലോകനയോഗമാണ് ഇന്നലെ നടന്നത്. ശൈശവ വിവാഹം നടന്ന പശ്ചാത്തലത്തില്‍ ബ്ലോക്ക്, ഗ്രാമ തലത്തില്‍ ചൈല്‍ഡ് ലൈന്‍ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha