ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിനും വാഹനത്തിനും നേരെ അജ്ഞാതരുടെ ആക്രമണം
ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിനും വാഹനത്തിനും നേരെ അജ്ഞാതരുടെ ആക്രമണം.ചാനലിന്റെ കാര്‍ പൂര്‍ണമായി അജ്ഞാത സംഘം തല്ലിത്തകര്‍ത്തു. പുലര്‍ച്ചെ രണ്ട് മണിയൊടെയാണ് ആക്രമണം. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കിടന്ന കാറിന്റെ ചില്ലുകള്‍ രണ്ടും അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിവരെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ചാനലിന്റെ ഓഫീസില്‍ ഉണ്ടായിരുന്നു. അതിന് ശേഷമായിരിക്കാം ആക്രമണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ 7.50 നാണ് വിവരം പുറത്തറിഞ്ഞത്. സിമന്റ് കട്ട കൊണ്ടാണ് കാറിന്റെ മുന്‍പിന്‍ ചില്ലുകള്‍ തകര്‍ത്തിരിക്കുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
മാധ്യമസ്ഥാപനത്തിന് നേരെയുള്ള അക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം അന്വേഷിച്ച അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha