എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ എന്ന് തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും; അല്‍ഫോന്‍സ് കണ്ണന്താനത്തെ കുറിച്ച് ഭാര്യ ഷീലയുടെ വെളിപ്പെടുത്തല്‍
നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയപ്പോള്‍ കണ്ണന്താനത്തേക്കാളും ജനങ്ങള്‍ക്ക് സുപരിചിതയായത് ഭാര്യ ഷീലയെ ആണ്. ചാനലുകളില്‍ നടത്തിയ പരരാമര്‍ശങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും ഹിറ്റായ ഷീലയ്ക്ക് കണ്ണന്താനത്തെ കുറിച്ച് പറയാന്‍ കുറേ കാര്യങ്ങളുണ്ട്. ഐ.എ.എസ് ജീവിതത്തിനിടയില്‍ കോട്ടയം കളക്ടറായും പിന്നീട് രാഷ്ട്രീയപ്രവേശനത്തില്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എയായും പ്രവര്‍ത്തിച്ച കണ്ണന്താനത്തെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ഭാര്യ ഷീല.
ഐഎഎസ് രാജി വച്ചാണ് കണ്ണന്താനം രാഷ്ട്രീയത്തിലേക്കും പൊതു സമൂഹത്തിലേക്കും ഇറങ്ങിച്ചെല്ലുന്നത്. ഔദ്യോഗിക ജീവിതം വേണ്ടെന്ന് വെച്ചപ്പോള്‍ അത് ഭാര്യ ഷീലയ്ക്ക് കടുത്ത വേദനയായിരുന്നു. ഈ അനുഭവത്തെ കുറിച്ചാണ് ഷീല കണ്ണന്താനം പറയുന്നത്. 'ഈ പുള്ളി പണ്ടു മുതല്‍ പറയുന്നതാ,ചാടും ചാടും എന്ന്. ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി ഇരുപത്തിരണ്ടു വര്‍ഷം നിന്നു.എന്നാലല്ലേ പെന്‍ഷന്‍ കിട്ടുള്ളൂ.ഞാന്‍ വഴക്കു പറഞ്ഞ് നിര്‍ത്തീതാ.
തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ..അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ''- ഒരു ദിവസം കണ്ണന്താനം തനിക്ക് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടെന്നു പറയുകയായിരുന്നുവെന്ന് ഷീല പറയുന്നു.ജോലി കളയുന്ന വിഷമം തനിക്കുണ്ടായിരുന്നു.എന്നാല്‍ മാര്‍ച്ച് 30ന് രാജിവെച്ചയാള്‍ ഏപ്രില്‍ 30ന് എംഎല്‍എ ആകുകയായിരുന്നുവെന്നും ഷീല ഷീല പറയുന്നു.
https://www.facebook.com/Malayalivartha