ജനങ്ങള്‍ക്കെന്തിന് സബ്സിഡി? എണ്ണ കമ്പനികള്‍ നന്നാവട്ടെ... പാചക വാതകത്തിന് പ്രതിമാസം 5 രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും വര്‍ധിപ്പിക്കാന്‍ നീക്കം
ഡീസലിന് സമാനമായി പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. സബ്സിഡിയോടു കൂടിയ പാചകവാതകത്തിന് പ്രതിമാസം അഞ്ച് രൂപയും മണ്ണയ്ക്ക് ഒരു രൂപയും വര്‍ദ്ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയായിരിക്കും അന്തിമ തീരുമാനം കൈക്കൊളളുക.
പാചകവാതക വിലവര്‍ധന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവെച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചര്‍ച്ചയില്‍ പങ്കെടുത്തു. വില വര്‍ധനവുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷയതയില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ യോഗം.
ഘട്ടം ഘട്ടമായി വില വര്‍ധിപ്പിച്ച് സബ്സിഡി എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ജുലായ് ഒന്നിന് മുമ്പായി വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 905 രൂപയാണെന്നിരിക്കെയാണ് സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ 416 രൂപയ്ക്ക് ലഭിക്കുന്നത്. മണ്ണെണ്ണയ്ക്ക് പ്രതിമാസം ഒരു രൂപ വര്‍ധിപ്പിക്കുന്നതിലൂടെ 850 കോടി രൂപയുടെ നഷ്ടം നികത്താനാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha