ആര്‍ ശെല്‍വരാജ് മന്ത്രി സഭയിലേക്ക്? എ.പി. അനില്‍കുമാറും ബാബുവും ഒഴിയും
സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയ ആര്‍ ശെല്‍വരാജ് എംഎല്‍.എയെ മന്ത്രയാക്കാന്‍ ഉമ്മന്‍ചാണ്ടി ആലോചിക്കുന്നു. പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിനെ ഡെപ്യൂട്ടി സ്‌പീക്കര്‍ ആക്കാനും അലോചന പുരോഗമിക്കുന്നു. ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തനെ ഒഴിവാക്കാനാണ് സാധ്യത. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, കെ. ബാബു എന്നിവരും ഒഴിയും. എ.പി. അനില്‍കുമാര്‍ ഐ ഗ്രൂപ്പ് നോമിനിയും കെ. ബാബു എ ഗ്രൂപ്പ് പ്രതിനിധിയും ആണ്. ബാബു മദ്യഷാപ്പിന്റെ കാര്യത്തില്‍ ആരോപണം നേരിട്ടപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രസ്ഥാനത്തിന് ഇളക്കം തട്ടിയതായി മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബാബുവിനെ ഒഴുവാക്കുന്നത് വി.എം. സൂധീരന്റെ നിര്‍ദേശമായിരുന്നു. വെളളാപളളി നടേശന്റെ അയല്‍വാസിയാണ് ബാബു. അടൂര്‍പ്രകാശും നടേശന്റെ വിശ്വസ്‌തനായതിനാല്‍ ബാബുവിനെ ഒഴിവാക്കിയാലും വെളളാപളളി പിണങ്ങില്ല. സര്‍ക്കാറിന്റെ ഇമേജ് മോശമാക്കിയതില്‍ ബാബുവിന് നിര്‍ണായകമായ പങ്കുണ്ടെന്നാണ് സുധിരന്റെ പക്ഷം.
നാടാര്‍ സമുദായംഗമായ ശെല്‍വരാജിനെ മന്ത്രയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. എന്‍ ശക്തന് മന്ത്രസ്ഥാനം നല്‍കാത്തതില്‍ നാടാര്‍ സമുദയത്തിന് അമര്‍ഷം ഉണ്ടായിരുന്നെങ്കിലും അക്കാര്യം ഉടന്‍ പരിഗണിക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി സമുദായ നേതാക്കളെ അറിയിച്ചിരുന്നു. ഇതിനിടെ മന്ത്രസ്ഥാനം നല്‍കിയില്ലെങ്കില്‍ താന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി രാജിവയ്‌ക്കുമെന്ന ശക്തന്റെ ഭീഷണി ഉമ്മന്‍ചാണ്ടിയെ അലോരസപ്പെടുത്തി. അതിനിടെ ആറ്റിങ്ങല്‍ യോഗസഭാ മണ്‌ഡലത്തില്‍ മത്സരിച്ച ബിന്ദുകൃഷ്‌ണയ്‌ക്ക് ശക്തന്റെ മണ്‌ഡലമായ കാട്ടാക്കടയില്‍ വോട്ട് കുറയുകയും ചെയ്‌തു. ബിന്ദു കൃഷ്‌ണയ്‌ക്കുവേണ്ടി ശക്തന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണവും ഇതിനിടെ ശക്തമായി. അതേസമയം ശശി തരൂരിന് നെയ്യാറ്റില്‍കര അസംബ്ലി മണ്‌ഡലത്തില്‍ 20,000 വോട്ടിന്റെ ലീഡുണ്ടാകുമെന്ന ശെല്‍വരാജിന്റെ വാഗ്‌ദാനം യാഥാര്‍ത്യമാവുകയും ചെയ്‌തു. നെയ്യാറ്റിന്‍കര യൂ.ഡി.എഫിന്റെ കോട്ടയാക്കിയത് ശെല്‍വരാജാണെന്നും നേതാക്കള്‍ വിശ്വസിക്കുന്നു.
സീനിയറായ സി.പി. മുഹമ്മദിന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യം നേരത്തേ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്. ഉമ്മന്‍ചാണ്ടിയും രമേശും ഇക്കാര്യത്തില്‍ അനുകൂലിക്കുന്നു. മന്ത്രിസഭാ പുനസംഘടന വരുമ്പോള്‍ ഗണേഷ്‌കുമാറിന്റെ കാര്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ട്. ഗണേശിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നാലും മുഖ്യമന്ത്രി അതു കാര്യമാക്കാനിടയില്ല. ഇതിനിടെ വിഡി സതീശനെയോ, ടിഎന്‍ പ്രതാപനേയോ മന്ത്രിയാക്കണുമെന്ന വാദവും ശക്തമാണ്. എന്നാല്‍ ഇതുസംബധിച്ച് യഥാര്‍ത്ഥരൂപം ആയിട്ടില്ല. സതീശനെ മന്ത്രിയാക്കിയാല്‍ മുരളിയേയും പരിഗണിക്കേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. എ.പി. അനില്‍കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴുവാക്കുന്നതില്‍ രമേശിന് വിരോധമില്ല. അനില്‍കുമാര്‍ സോളാര്‍ കേസില്‍ ആരോപണ വിധേയനായിരുന്നു. ആര്യാടനെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും ഒഴിവാകില്ല എന്ന നിലപാടാണ് ആര്യടന്‍ സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha