ബാങ്ക് ലയനം: ആറു ബാങ്കുകളിലെ പഴയ ചെക്ക് ബുക്കുകള്‍ 30 മുതല്‍ അസാധു
ഏപ്രില്‍ ഒന്നിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളിലെ പഴയ ചെക്ക് ബുക്ക് ഈമാസം 30 മുതല്‍ അസാധുവാകും. പഴയ ചെക്ക് ബുക്ക് കൈവശമുള്ളവര്‍ ഉടന്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്കിന് അപേക്ഷിക്കണം. ഇതോടൊപ്പം പഴയ ഐ.എഫ്.എസ് കോഡും മാറും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയിലേയും ഭാരതീയ മഹിള ബാങ്കിലേയും ചെക്ക് ബുക്കാണ് അസാധുവാകുന്നത്. 30ന് ശേഷമുള്ള ഇടപാടുകള്‍ക്കായി ഈ ബാങ്കുകളുടെ ചെക്ക് ലീഫ് കൊടുത്തവര്‍ അത് തിരിച്ചു വാങ്ങണം.
ഓണ്‍ലൈന്‍ ആയോ ശാഖയിലോ അപേക്ഷിച്ചാല്‍ എസ്.ബി.ഐയുടെ ചെക്ക് ബുക്ക് കിട്ടും. ഇടപാടുകള്‍ക്ക് പുതിയ ഐ.എഫ്.എസ് കോഡ് ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് എസ്.ബി.ഐ അറിയിച്ചു
https://www.facebook.com/Malayalivartha