വേങ്ങര ഉപതിരഞ്ഞെടുപ്പ്: എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനം
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്. ഇന്ന് 11 മണിക്കാണ് എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നിശ്ചയിച്ചിരുന്നത്.
അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ എന്‍.ഡി.എ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ബി.ജെ.പിക്കെതിരെയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കൂടി ബി.ഡി.ജെ.എസ് നിസഹകരണം പ്രഖ്യാപിച്ചത് എന്‍.ഡി.എയില്‍ നിന്നും കൂടുതല്‍ അകലുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha