ആതിരയായി തിരിച്ചെത്തിയ ആയിഷയ്ക്ക് പറയാനുള്ളത്..
ഇസ്ലാമതത്തിൽ ചേരാൻ പോകുന്നെന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കത്തെഴുതിവച്ച് വീടുവിട്ടിറങ്ങി രണ്ടാഴ്ചയ്ക്കുശേഷം ഇസ്ലാംമതം സ്വീകരിച്ച ആയിഷ തിരിച്ചെത്തിയിരിക്കുന്നു. ആ പഴയ ആതിരയായി, ഹിന്ദുമതത്തിലേക്ക്.
''ഇപ്പോള്‍ ഞാന്‍ ആയിഷയല്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ആതിര തന്നെയാണ്. എന്നെ തെറ്റിദ്ധരിപ്പിച്ചു മതം മാറ്റുകയായിരുന്നു. സനാതന ധര്‍മ്മത്തിലേക്കു തിരികെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്''
ഹിന്ദുമതത്തിലേക്കു തിരിച്ചെത്തിയ കാസര്‍ഗോഡ് ബേക്കല്‍ കരിപ്പൊടി ആതിര നിവാസില്‍ രീവന്ദ്രന്റെയും ആശയുടെയും മകള്‍ ആതിര പറയുന്നതിങ്ങനെ;
ഡിഗ്രിക്ക് പഠിക്കുമ്പോൾ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങളും സംസാരങ്ങളും ആകർഷിക്കപ്പെട്ടു. ഖുറാനും മറ്റു പുസ്തകങ്ങളും വായിച്ചതോടെ ഏകദൈവ വിശ്വാസത്തിൽ താത്പര്യം തോന്നി. ഇതോടെ ഇസ്ലാമാണ് ശരിയെന്നും ഹിന്ദുമതം തെറ്റാണെന്നും തോന്നി. അങ്ങനെ മാസങ്ങൾക്ക് മുമ്പ് ഇസ്ലാംമതം സ്വീകരിച്ചു. അതു കഴിഞ്ഞാണ് പൊരുത്തപ്പെടാൻ കഴിയാത്ത പല വിശ്വാസ പ്രശ്നങ്ങളും ഉടലെടുത്തത്.
മുസ്ലിങ്ങൾ അല്ലാത്തവർ കാഫിറുകളാണെന്ന് ചിലർ വിശ്വസിപ്പിച്ചതിനാൽ മാതാപിതാക്കളെയും മതം മാറ്റാൻ ശ്രമിച്ചു. ഐസിസിലേക്ക് ചേരാൻ ആരും നിർബന്ധിച്ചില്ല. എന്നാൽ മതപരിവർത്തനത്തിനും തെറ്റിദ്ധരിപ്പിക്കാനും ചില പ്രവർത്തകർ എത്തിയിരുന്നു. തന്നെ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള സുഹൃത്തുക്കള്‍ തെറ്റിദ്ധരിപ്പിച്ചാണു ആയിഷയാക്കിയത്. അടുത്ത സുഹൃത്തായ അനീസയുടെ സഹോദരനായ സിറാജാണ് ഇതിന്റെ പിന്നില്‍. സിറാജ് പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്. സിറാജിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്നെ വീടു വിട്ടിറങ്ങാനും മതം മാറാനും അനീസ പ്രേരിപ്പിച്ചത്. ജൂലൈ പത്തിനു വീടു വിട്ടിറങ്ങി. പരിയാരം വരെ ബസില്‍ വന്നു.
കോഴിക്കോട് താമസിക്കുന്ന അനീസയും അവിടെ വന്നു. അവിടെ സിറാജും വേറൊരാളും കാറില്‍ തന്നെ കൂട്ടാന്‍ വന്നു. കാറില്‍ കയറിയ ഉടനെ ഫോണ്‍ വാങ്ങിവച്ചു. എന്നിട്ട് ഒരു വീട്ടിലേക്കു കൊണ്ടുപോയി. അവിടെ രണ്ടു ദിവസം താമസിപ്പിച്ചു. പിന്നീട് വേറെ ഒരു വീട്ടിലേക്കു മാറ്റി. അവിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാക്കള്‍ കാണാന്‍ വന്നു. പോലീസില്‍ ഹാജരാകേണ്ടി വന്നാല്‍ സുഹൃത്ത് അനീസയുടെ കണ്ണൂര്‍ ഇരിട്ടിയിലെ ബന്ധുവീട്ടിലാണെന്നു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു. എത്ര നാള്‍ ഇങ്ങനെ നില്‍ക്കേണ്ടി വരുമെന്ന് അറിയില്ല. വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി കൊടുത്താല്‍ എല്ലാം എളുപ്പമാകുമെന്നും പറഞ്ഞു.
വീട്ടുകാര്‍ ഹേബിയസ് ഹര്‍ജി കൊടുക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് സിറാജും കുടുംബവും വന്നു തന്നെ എറണാകുളത്തെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റിയിട്ട് കണ്ണൂരിലേക്കു മടങ്ങി. ആ വീട്ടില്‍ ഒരാഴ്ച താമസിച്ചു. കാണാനില്ലെന്ന കേസ് മാത്രമാണു വീട്ടുകാര്‍ കൊടുത്തിട്ടുള്ളത്. അതുകൊണ്ടു പോലീസില്‍ നേരിട്ടു ഹാജരാകണമെന്നും പറഞ്ഞു.അങ്ങനെ അന്നുതന്നെ കണ്ണൂരിലേക്കു വന്നു. കണ്ണൂരിലെത്തിയാല്‍ ഒരു ചാനലിനു അഭിമുഖം നല്‍കണമെന്നും പറഞ്ഞു. ആരും നിര്‍ബന്ധിച്ചിട്ടല്ല മതം മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ചാനലില്‍ പറയണം. അങ്ങനെ പയ്യാമ്പലം ബീച്ചില്‍വച്ച് അഭിമുഖം എടുത്തു.
പിന്നെ കാല്‍ടെക്‌സ് ജങ്ഷനില്‍ കൊണ്ടുവിട്ടു. അപ്പോള്‍ ഫോണ്‍ തിരികെ തന്നു. പക്ഷേ, അനീസയുടെ സിം ആയിരുന്നു അതില്‍. എന്റെ സിം പോലീസ് ട്രേസ് ചെയ്യാതിരിക്കാന്‍ ഒടിച്ചുകളഞ്ഞെന്നും അവര്‍ പറഞ്ഞു.
പുതിയ ബസ്‌സ്റ്റാന്‍ഡിലേക്ക് ഓട്ടോ വിളച്ചുപോയി. അവിടെവച്ച് കാസര്‍ഗോഡ് സി.ഐയെ വിളിച്ചു. അവര്‍ നമ്പര്‍ തന്നിരുന്നു. 15 മിനിട്ട് കൊണ്ടുതന്നെ അവര്‍ ബസ്റ്റാന്‍ഡില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. അവര്‍ കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നു. അവിടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
അപ്പോള്‍ മതപഠനത്തിനു പോകണമെന്നു ഞാന്‍ വാശി പിടിച്ചു. അതിനാല്‍ കോടതി മഹിളാ മന്ദിരത്തിലേക്കു മാറ്റി- ആതിര പറഞ്ഞു അപ്പോഴാണ് അച്ഛന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരായ ഞാന്‍ അമ്മയുടെയും അച്ഛന്റേയും കരച്ചില്‍ കണ്ടു വീട്ടുകാര്‍ക്കൊപ്പം പോകാം എന്നു സമ്മതിച്ചു. വീട്ടില്‍ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്. ആര്‍ഷ വിദ്യാസമാജത്തിലെ ശ്രുതി, ചിത്ര എന്നീ കൗണ്‍സലര്‍മാര്‍ വീട്ടില്‍ എത്തുന്നത്. അവര്‍ എന്റെ മുന്നില്‍ മതഗ്രന്ഥങ്ങള്‍ എടുത്തുവച്ച് താരതമ്യപഠനം നടത്തി.
അപ്പോ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്നു തോന്നി. അങ്ങനെയാണ് എറണാകുളത്തെ ആര്‍ഷ വിദ്യാ സമാജത്തില്‍ ഓഗസ്റ്റ് പത്തിനു ഞാന്‍ എത്തുന്നത്. അവിടെ വച്ചാണ് എനിക്ക് പറ്റിയ ചതി മനസിലാക്കിയതും വീണ്ടും ഹിന്ദുവിശ്വാസത്തിലേക്കു തിരികെയെത്തിയതും. ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്. സത്യം തിരിച്ചറിഞ്ഞ് മടങ്ങിവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്നും കൊച്ചിയിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ ആതിര വ്യക്തമാക്കി. ആർഷ വിദ്യാസമാജത്തിലൂടെ വിവിധ മതങ്ങളുടെ ആശയം മനസിലാക്കിയതോടെയാണ് സ്വന്തം മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും ആതിരപറഞ്ഞു.
https://www.facebook.com/Malayalivartha