നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം... അമ്യതാനന്ദമയിയും ബാബാ രാംദേവും കൂടിക്കാഴ്ച്ച നടത്തി
പ്രമുഖ ആള്‍ ദൈവങ്ങളായ അമ്യതാനന്ദമയിയും ബാബാ രാംദേവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്ത് ആള്‍ ദൈവങ്ങള്‍ക്കെതിരെയുള്ള വികാരം ശക്തമാകുന്നിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. വള്ളിക്കാവ് അമൃതപുരിയിലെ അമൃതാനന്ദമയി മഠത്തിലെത്തിയ ബാബാ രാംദേവിനെ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സ്വീകരിച്ചു.
വിവിധ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ ഇരുവരും എടുത്തതായാണ് സൂചന.വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രമുഖരെത്തുമ്പോള്‍ വലിയ പ്രചരണം നടത്താറുള്ള മഠം രാംദേവിന്റെ സന്ദര്‍ശനത്തിന് വലിയ പബ്ലിസിറ്റി നല്‍കിയിരുന്നില്ല.ബി ജെ പിയുടെയും പ്രധാനമന്ത്രി മോദിയുടെയും ഇഷ്ടക്കാരനായ രാംദേവിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനങ്ങളും ഏറെയുണ്ട്.
ഇതെസമയംകുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വമാണ് അമൃതാനന്ദമയി എന്നു രാംദേവ് പറഞ്ഞു. ഭാഷ, ജാതി, മതം തുടങ്ങിയ അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും അമ്മ തുല്യരായി കാണുന്നു. ആത്മീയതയും ശാസ്ത്രവും ഒരുമിച്ചു കൊണ്ടുപോകാനാണ് അമ്മ ആഗ്രഹിക്കുന്നത്. ഈ ദിശയില്‍ മുന്നോട്ടുപോകാനാണ് ആയുര്‍വേദ സ്ഥാപനത്തിലൂടെ താനും പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha