കെപിസിസി നിർവ്വാഹക സമിതിയംഗം സി.പി. മാത്യു അറസ്റ്റിൽ
തൊടുപുഴ സിഐയുടെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും സിഐ എൻ.ജി ശ്രീമോനെ അസഭ്യം പറഞ്ഞതിനും കെപിസിസി നിർവ്വാഹക സമിതിയംഗം സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസ് സമുച്ചയത്തിന് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ മാത്യുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ കോടതിയുടെ നിർദേശപ്രകാരം മറ്റു പ്രതികളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെ സിഐയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha