ദിലീപിന് ആശ്വാസമായി വിജിലൻസ് റിപ്പോർട്ട്; ഡി സിനിമാസ് ചാലക്കുടിയിലെ ദേവസ്വം ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്റർ ചാലക്കുടിയിലെ ദേവസ്വം ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. നിലവിലുള്ള റവന്യൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല.
സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. പൊതുപ്രവർത്തകനായി പി.ഡി.ജോസഫായിരുന്നു പരാതിക്കാരൻ. ഇതേതുടർന്ന് കോടതി ത്വരിതപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha