കുമ്മനത്തെയും കൂട്ടരെയും തള്ളി വെള്ളാപ്പള്ളി; ഇടത്തോട്ട് ചെരിഞ്ഞു!
കുമ്മനം തന്നെ വന്നു കണ്ടെങ്കിലും ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനിച്ചു. പ്രഖ്യാപനം അധികം വൈകാതെയുണ്ടാകും. വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഇടതു മുന്നണിയെ പിന്താങ്ങാനും വെള്ളാപ്പള്ളി ആലോചിക്കുന്നു.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.ഡി.എസിനെ പൂര്‍ണമായും തഴയാനുള്ള ബി.ജെ.പി തീരുമാനത്തെ കുറിച്ച് വെള്ളാപ്പള്ളിക്ക് ശരിക്കറിയാം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെതാണ് തീരുമാനം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇപ്പോഴും വെള്ളാപ്പള്ളിക്കൊപ്പമാണ്. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെ കുറിച്ച് പോലും ഒരു വാക്ക് പറയാത്ത കേന്ദ്ര നേതൃത്വത്തില്‍ കുമ്മനത്തിന് ഒരു വിശ്വാസവുമില്ല.
ഉടക്കി നില്‍ക്കുന്ന വെള്ളാപ്പള്ളിയെ കാണാന്‍ കുമ്മനം അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അനദി വിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യം വെള്ളാപ്പള്ളി തുറന്നു സംസാരിച്ചു എന്നതാണ് വിവരം. എന്നാല്‍ കുമ്മനം ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചുവെന്നാണ് വിവരം. തന്നെ ബി.ജെ.പി നേത്യത്വം അവഗണിക്കുന്ന കാര്യം വെള്ളാപ്പള്ളി ശക്തമായ ഭാഷയില്‍ കുമ്മനത്തെ അറിയിച്ചു. കുമ്മനം ഇക്കാര്യത്തില്‍ നിസഹായനാണെങ്കിലും കേന്ദ്ര നേതൃത്വത്തെവിവരം ധരിപ്പിക്കാമെന്ന് പറഞ്ഞു.
ബി.ജെ.പി കേന്ദ്ര കമ്മിറ്റിക്ക് കേരള നേത്യത്വത്തോട് പൊതുവേ അവജ്ഞയാണുള്ളത്. ഇതിന്റെ പ്രധാന കാരണം മെഡിക്കല്‍ കോഴ തന്നെയാണ്. ജനപ്രതിനിധികള്‍ അധികമില്ലാത്ത ഒരു സംസ്ഥാനത്ത് ഇത്രയധികം അഴിമതി നടക്കുന്നത് കേന്ദ്രത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്. ഉപ്പു തിന്നവരൊക്കെ വെള്ളം കുടിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രം.
അല്‍ഫോണ്‍സിനെ കേന്ദ്രമന്ത്രിയാക്കിയത് അഴിമതിക്കെതിരെയുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്. കുമ്മനത്തോട് പോലും ആലോചിക്കാതെയാണ് അല്‍ഫോന്‍സിനെ കേന്ദ്ര മന്ത്രിയാക്കിയത്. കേന്ദ്രത്തിന്റെ വ്യക്തമായ സന്ദേശം ഇതിലുണ്ട്. വേങ്ങരയില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ കുമ്മനം നടത്തിയ നീക്കം പാളിയതും ഈ പശ്ചാത്തലത്തിലാണ്. കെട്ടിവച്ച കാശു പോകുന്ന സ്ഥലത്ത് ജില്ലാ നേതാവ് മതിയെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം.
എന്‍.ഡി.എയുടെ ലക്ഷ്യം ക്രൈസ്തവരാണ്. അല്‍ഫോണ്‍സിലൂടെ അവരെ കൈയിലെടുക്കാനാണ് നീക്കം.
വേങ്ങര ഉപതെരഞ്ഞടുപ്പില്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ നിന്നും ബി.ജെ.ഡി.എസ് വിട്ടു നില്‍ക്കും. ബിജെപിക്ക് നല്‍കുന്ന താക്കീതാണ് പിന്‍മാറ്റം. എന്നാല്‍ ഏതെങ്കിലുമൊരു ഡല്‍ഹി നേതാവ് വെള്ളാപ്പള്ളിയുമായി സംസാരിക്കുമെന്ന് ആരും കരുതുന്നില്ല. വെള്ളാപ്പള്ളി കേരളത്തില്‍ വോട്ടു ബാങ്ക് അല്ലെന്ന് ബി.ജെ.പി മനസിലാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha